കോഴിക്കോട്: വടകരയിൽ 9 വയസുകാരി ദൃഷാന കാറിടിച്ച് കോമ അവസ്ഥയിൽ ആവുകയും, മുത്തശ്ശി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. വടകര പൊലീസാണ് അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തത്.
കുറ്റപത്രം സമർപ്പിക്കുന്നത് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്. വ്യാജരേഖ ഉണ്ടാക്കി ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ അടുത്തയാഴ്ച്ച കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത. ഈ കേസ് നാദാപുരം പൊലീസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതി ഷെജീലിന് രണ്ടു കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. കുറ്റബോധമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അയാൾ നൽകിയ മറുപടി ഒന്നും പറയാനില്ല എന്നായിരുന്നു. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഷെജീൽ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group