വീട്ടുകാർ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട് കുത്തിത്തുറന്ന നിലയിൽ ; മുപ്പത് പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ

Spread the love

കൊച്ചി : എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവർന്നു.

പിറവം മണീട് നെച്ചൂരില്‍ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി 8.30 നും 10.30 നും ഇടയിലായിരുന്നു സംഭവം.

വീട്ടുകാർ നെച്ചൂർ പള്ളിയില്‍ പെരുന്നാളിന് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. പിറവം പോലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷവും പെരുന്നാള്‍ ദിവസം നെച്ചൂരില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ട്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.