
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസൻ രാജ്യസഭയിലേക്ക്. തമിഴ്നാട്ടില്‍ ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാനാണ് ഡിഎംകെ യുടെ തീരുമാനം.
എം.കെ.സ്റ്റാലിന്‍റെ നിർദ്ദേശപ്രകാരം മന്ത്രി ശേഖർബാബു കമലിനെ അദ്ദേഹത്തിന്‍റെ വസന്തിയിലെത്തി സന്ദർശിച്ചു.
എന്നാല്‍ മക്കള്‍ നീതി മയ്യത്തില്‍നിന്നു കമല്‍ഹാസൻ മത്സരിച്ചാല്‍ മാത്രമേ സീറ്റ് നല്‍കൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെ യുമായുളള ധാരണ പ്രകാരം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ ഇറങ്ങിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരില്‍ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. മക്കള്‍ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസൻ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കൊപ്പം നില്‍കുമെന്ന നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.







