Spread the love

കോട്ടയം : സ്വർണ വിലയില്‍ വീണ്ടും വർദ്ധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർദ്ധിച്ച്‌ 63,840 രൂപയായി.

video
play-sharp-fill

ഇതോടെ ഒരു ഗ്രാമിന് 7980 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ല്‍ താഴെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചു തുടങ്ങിയപ്പോള്‍ വില 65000 കടക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് രണ്ടു ദിവസങ്ങളിലായി ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നായപ്പോഴേക്കും വീണ്ടും വർദ്ധിച്ചു.

ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമാണ് രണ്ടുദിവസത്തെ താഴ്ച. ചൊവ്വാഴ്ച തുടക്കത്തില്‍ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച്‌ 64,480 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ചയും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 ക്യാരറ്റ് സ്വർണവിലയിലും ഇന്നു വർദ്ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 6550 രൂപയായിരുന്നെങ്കില്‍ ഇന്ന് 30 രൂപ വർദ്ധിച്ച്‌ 6580 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. സ്വർണവിലയില്‍ തിരുത്തല്‍ ഉണ്ടാകാമെന്നാണു വിപണി നല്‍കുന്ന സൂചന.