ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Spread the love

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ചെറുതന രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണ പിള്ളയുടെ മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്.

video
play-sharp-fill

ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷന് സമീപമായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ഹരിപ്പാട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു.

ഇതിനിടെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ചിരുന്ന ഡിവൈഡറിൽ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വസന്തകുമാരി, സഹോദരങ്ങൾ: രാജശ്രീ, വിജയശ്രീ.