
കുമരകം : ജാംബവാന്റെ കാലത്തെ എ ടി എം മെഷീനു മുന്നിൽ സഹികെട്ട് ഇടപാടുകാർ.
കവണാറ്റിൻകര ബാങ്ക് പടി ജംഗ്ഷനിലുള്ള എസ്ബിഐയുടെ എടിഎം മെഷീനെ കുറിച്ച് വ്യാപകമായി പരാതികൾ ഉയരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന മെഷീനിൽ ഒന്നാണ് ഇവിടെയുള്ളത്. പണമിടപാടിന് വളരെയധികം കാലസമയം നേരിടുന്നു എന്നതാണ് പ്രശ്നം. നിന്ന് കാലടിഞ്ഞാലും കാഗ് കിട്ടില്ല..
ഇതുമൂലം നാട്ടുകാരും കുമരകത്തെത്തുന്ന വിനോദസഞ്ചാരികളും ഏറെ പ്രയാസമനുഭവിക്കുന്നു. ഇതിനുമുമ്പും എടിഎം മെഷീൻ മാറ്റി പുതിയത് വെക്കണമെന്ന്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യപ്പെട്ടിട്ടും അധികൃതർ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ഒരു ദിവസം നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന ഈ എടിഎം കൗണ്ടറിൽ എന്തുകൊണ്ടാണ് ഇത്രയും
പഴക്കം ചെന്ന മെഷീൻ ഇപ്പോഴും നിലനിർത്തുന്നത് എന്ന് നാട്ടുകാർ അത്ഭുതപ്പെടുന്നു. അടിയന്തരമായി ഈ എടിഎം മെഷീൻ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.







