Spread the love

ന്യുയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നത് സർവ്വ സാധാരണം ആണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകള്‍ അടിയ്ക്കടി മാദ്ധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നത്. ഇവ ഭൂമിയില്‍ പതിച്ചാല്‍ വലിയ ദുരന്തം ആയിരിക്കും സംഭവിക്കുക.

video
play-sharp-fill

സാധാരണയായി ഭൂമിയ്ക്ക് അരികില്‍ എത്തുന്ന ഛിന്നഗ്രഹങ്ങള്‍ അപകടം ഉണ്ടാക്കാതെ പോകുകയാണ് പതിവ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇതില്‍ മാറ്റം സംഭവിക്കാം. അങ്ങിനെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ദോഷം ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപ് ഭൂമിയില്‍ പതിച്ച ഛിന്നഗ്രഹം ദിനോസറുകളുടെ നാശത്തിന് കാരണമായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പിന്നാലെയും നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്.

ഭൂമിയ്ക്ക് അടുത്തായി ഛിന്നഗ്രഹങ്ങള്‍ എത്തുമെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷം ഉണ്ടാക്കാത്തതിന് കാരണം നമ്മുടെ അന്തരീക്ഷമാണ്. അന്തരീക്ഷത്തിനുള്ളിലേക്ക് ഇവയോ ഉല്‍ക്കകളോ പ്രവേശിച്ചാല്‍ അത് കത്തി ചാമ്പലാകും. എന്നാല്‍ ചിലപ്പോഴെങ്കിലും മറിച്ചും സംഭവിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് ഭൂമിയ്ക്ക് അപകടം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്ന 2024 വൈആർ4 എന്ന ഛിന്നഗ്രഹം ഇത്തരത്തില്‍ അപകടം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സാഹചര്യത്തില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം 2024 വൈആർ4 നുണ്ട്. ഇത് ഭൂമിയില്‍ പതിച്ചാല്‍ 10 മെഗാടണ്‍ ആണവ ബോംബ് പതിച്ച ഫലം ആകും ഉണ്ടാകുക. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഇല്ലാതാകും. 330 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. നിലവില്‍ ഈ കൂറ്റൻ പാറക്കഷ്ണം 27 മല്യണ്‍ മൈല്‍ അകലെയാണ്. 2032 ഡിസംബർ 22 ന് ആകും ഇത് ഭൂമിയ്ക്ക് സമീപം എത്തുക.

ഭൂമിയ്ക്ക് അരികില്‍ എത്താൻ വർഷങ്ങള്‍ എടുക്കുമെങ്കിലും 2024 വൈആർ4 ന്റെ വരവിനെ ഇപ്പോള്‍ തന്നെ ഗൗരവത്തില്‍ എടുക്കണം എന്നാണ് ബഹിരാകാശ ഗവേഷകൻ ആയ ഡോ. ഡേവിഡ് വൈറ്റ് ഹൗസ് പറയുന്നത്. ബഹിരാകാശത്തെ ഏറ്റവും അപകടകാരിയായ വസ്തുവായി ഇത് മാറും. ഇതിനെ പ്രതിരോധിക്കാൻ ഒരു ആണവായുധം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.