മദ്യപിച്ചെത്തി സ്ത്രീകൾ ഉൾപ്പടെയുള്ള അയൽവാസികളുടെ മുൻപിൽ നഗ്നത പ്രദർശനം: ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവും,ഭീഷണിയും, 2 യുവാക്കൾ അറസ്റ്റിൽ

Spread the love

 

ഇടുക്കി: വണ്ടിപ്പെരിയാറിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്‌തു. മഞ്ചുമല പുതുക്കാട് സ്വദേശികളായ നിഷാദ് (39), മണികണ്ഠൻ (39) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത‌ത്.

video
play-sharp-fill

 

കഴിഞ്ഞ ദിവസം മഞ്ചുമല പുതുക്കാട് ലയത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നോക്കിനിൽക്കേ, മണികണ്ഠൻ തുണി അഴിച്ചിട്ട് അസഭ്യം പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത് ചോദ്യം ചെയ്‌തപ്പോൾ മണികണ്ഠന്റെ സുഹൃത്തായ നിഷാദും ചേർന്ന് അയൽവാസികളെ ചീത്തപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

തുടർന്ന് അയൽവാസികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്രതികളായ മണികണ്‌ഠനെയും നിഷാദിനെയും പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group