ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു, മരണം നാലായി

Spread the love

 

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

video
play-sharp-fill

 

ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുവയായിരുന്ന ആംബുലന്‍സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറടക്കം നാല് പേര്‍ക്ക് അടപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.