
കോട്ടയം : സാധാരണക്കാരെ ആശങ്കയിലാക്കി സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 63,440 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,930 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,651 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.
ജനുവരി ഒന്നിന് ശേഷം ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 6,040 രൂപയുടെ വർദ്ധനവാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആഗോള സാമ്ബത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് സുരക്ഷിത മേഖലയായ സ്വർണത്തിലേക്കുളള നിക്ഷേപം വർദ്ധിച്ചത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ട്രംപിന്റെ നയങ്ങള്‍ ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും വിലയിരുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപയുടെ മൂല്യമിടിവും സ്വർണ വിലയില്‍ കുതിപ്പുണ്ടാക്കി. വിവിധ കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയ ശേഖരത്തില്‍ സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതും ഗുണമായി.







