
ചങ്ങനാശ്ശേരി : ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടപ്ര നിരണം മഠത്തിൽ വീട്ടിൽ സാജൻ തോമസ് (35) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണ മുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, ബിജു സി.എസ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, നിയാസ്, ബ്ലസൻ ജോസഫ്, അരുൺ സൂര്യകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾ മാന്നാർ, പള്ളിക്കത്തോട്, നാട്ടുക്കൽ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







