video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയം നഗരത്തിൽ വൻമോഷണശ്രമം; നഗരത്തിലെ വൻകിട സ്വർണക്കടകൾ അടക്കമുള്ളവയുടെ ട്രാൻസ്ഫോർമറിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവാവ്;...

കോട്ടയം നഗരത്തിൽ വൻമോഷണശ്രമം; നഗരത്തിലെ വൻകിട സ്വർണക്കടകൾ അടക്കമുള്ളവയുടെ ട്രാൻസ്ഫോർമറിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവാവ്; നഷ്ടമായത് സെൻട്രൽ ജംഗ്ഷനിലെ 13 ട്രാൻസ്ഫോർമറുകളിലെ വൈദ്യുതി ബന്ധം; സിസിടിവി ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം : നഗരത്തിലെ വൻകിട സ്വർണക്കടകൾ അടക്കമുള്ളവയുടെ ട്രാൻസ്ഫോർമറി ലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവാവ്.

 

തിരുനക്കര സെൻട്രൽ ജംഗ്ഷനിലെ കെ എസ് ഇ ബിയുടെ എയർ ബ്രേക്ക്‌ സ്വിച്ച് ഓഫ്‌ ചെയ്താണ് നഗരത്തിലെ വൻകിട വ്യാപാര സ്ഥാപനങ്ങളുടെ അടക്കമുള്ള 13 ട്രാൻസ്ഫോർമറിലേയ്ക്കുള്ള വൈദ്യുതി ബന്ധം ഇയാൾ ഓഫ് ചെയ്തത്.

 

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരുനക്കര കേരളാ ബാങ്കിന് സമീപത്തുള്ള എ ബി സ്വിച്ചാണ് ഇയാൾ ഓഫ് ചെയ്തത്. ഇതോടെ നഗരത്തിലെ പതിമൂന്ന് ട്രാൻസ്ഫോർമറുകളിലെ വൈദ്യുതി വിതരണം നിലച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വൈദ്യുതി പോയതോടെ നഗരത്തിലെ പല കടകളിൽ നിന്നും വിളി എത്തിയപ്പോഴാണ് കെ എസ് ഇ ബി അധികൃതർ സംഭവം അറിയുന്നത്.

 

തുടർന്ന് നടത്തിയ പരിശോധനയിലാണ് തിരുനക്കരയിലെ എ ബി സ്വിച്ച് യുവാവ് ഓഫ് ചെയ്യുന്നതായി കണ്ടത്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം കെഎസ്ഇബിക്ക് ലഭിച്ചിട്ടുണ്ട്.

മോഷണം നടത്തുന്നതിനായിട്ടായിരിക്കാം ഇയാൾ സ്വിച്ച് ഓഫ് ചെയ്ത തെന്ന് കെഎസ്ഇബി അധികൃതർ സംശയിക്കുന്നു. യുവാവ് എ ബി സ്വിച്ച് ഓഫ് ചെയ്യുന്നതിന്റെ

സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് കെഎസ്ഇബി അധികൃതർ വെസ്റ്റ് പോലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments