
കോട്ടയം: കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിൻ്റെ വീഡിയോ എടുത്ത പൊലീസുകാരനെ അക്രമി സംഘം ക്രൂരമായി മർദ്ദിച്ച് കൊല്ലപ്പെടുത്തി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ദാരുണമായി മരിച്ചത്. കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിൽ ഇന്നലെ രാത്രിയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്.
ഈ സമയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പോലീസുകാരൻ അക്രമത്തിൻ്റെ വീഡിയോ എടുത്തു. ഇതോടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് സംഘം പ്രതിയെ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് ശ്യാം പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചയാണ് ശ്യാം പ്രസാദ് മരിച്ചത്.
അപ്രതീക്ഷിതമായ ആക്രമണമാണ് ജീബിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അസഭ്യ വിളികളോടെ പാഞ്ഞടുത്ത ജിബിൻ ശ്യാമിനെ മർദ്ദിച്ചു. ശ്യം നിലത്ത് വീണതോടെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. ഈ ചവിട്ടാണ് പോലീസുകാരന്റെ ജീവനെടുത്തതെന്നാണ് സൂചന.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.



