
ഓയൂർ: ചെപ്ര വാപ്പാല സ്വാമിമുക്കില്‍ ചായക്കട നടത്തിവന്ന സ്ത്രീകളെ അക്രമിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തില്‍ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റിലായി.
വാപ്പാല സ്വാമി മുക്കില്‍ അനന്ദുഭവനില്‍ അമല്‍ (25), അനന്ദു (25) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വാപ്പാല സ്വദേശികളായ ലളിതയും മരുമകളും ചേർന്ന് നടത്തുന്ന ചായക്കടയില്‍ വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. അമലും, അനന്ദുവും സ്ഥിരമായി കടം പറ്റുമായിരുന്നു. ആഴ്ചയില്‍ ഒരിക്കലാണ് പറ്റ് തീർത്തിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് കടയിലെത്തി ചായ കുടിക്കുകയും പറ്റ് ബുക്ക് നോക്കിയശേഷം കണക്ക് തെറ്റാണെന്നും അധിക തുകയാണെന്ന് എഴുതിയിരിക്കുന്നതെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.ഐമാരായ അനീഷ്, രജനീഷ്, സി.പി.ഒ അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



