
ചത്തീസ്ഗഡ് : സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.
ഏറ്റുമുട്ടലുണ്ടായത് ബിജാപൂർ മേഖലയില്‍ ശനിയാഴ്ച രാവിലെ 8.30- ഓടെയാണ്. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന മേഖലയില്‍ തിരച്ചില്‍ നടത്തിയത്.
മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്‌സിലെ എട്ടു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഈ വർഷം ഇതുവരെ 48 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.



