തളിപ്പറമ്പില്‍ 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Spread the love

കണ്ണൂർ : തളിപ്പറമ്പില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുതിയങ്ങാടി സ്വദേശി ഷുഹൈല്‍, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

48 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്ബ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കള്‍. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group