മഹാകുംഭമേളയിലെ വൈറല്‍ ഗേള്‍ ബിഗ്സ്ക്രീനിലേക്ക്; അരങ്ങേറ്റം ബോളിവുഡ് ചിത്രത്തിലൂടെ; പ്രഖ്യാപിച്ച്‌ സംവിധായകൻ സനോജ് മിശ്ര

Spread the love

മുംബൈ: മഹാകുംഭമേളയ്ക്കിടെ മാല വില്പനയ്ക്കെത്തിയ മൊണാലിസ എന്ന മോനി ബോൻസ്‌ലെയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

video
play-sharp-fill

നിമിഷങ്ങള്‍ക്കുള്ളില്‍ മൊണാലിസ രാജ്യമെങ്ങും താരമായി മാറി. ഇപ്പോഴിതാ മൊണാലിസ ബിഗ്സ്ക്രീൻ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സിനിമയുമായി ബന്ധപ്പെട്ട് മോനിയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സംവിധായകൻ പറയുന്നു. മൊണാലിസയുടെ വീട്ടിലെത്തിയാണ് സംവിധായകൻ ചിത്രവുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചത്.

സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.