video
play-sharp-fill

Friday, May 23, 2025
Homehealthപുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടം ; ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് അറിഞ്ഞിരിക്കാം

പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടം ; ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് അറിഞ്ഞിരിക്കാം

Spread the love

മുട്ട ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമാണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും.

പുഴുങ്ങിയ മുട്ട

കാണാന്‍ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു.

ഓംലേറ്റ്

ഓംലേറ്റില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർധിപ്പിക്കും.

ഏതാണ് ആരോഗ്യകരം?

ഈ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ഓംലേറ്റ് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. ഓംലെറ്റിൽ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവയുടെ മികച്ച ഉറവിടമാണ്.

പ്രോട്ടീൻ ഉപഭോഗം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. സമീകൃത പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഓംലെറ്റുകൾ ഒരു മികച്ച ഓപ്ഷനാണ്. ഓംലേറ്റ് ഉണ്ടാക്കുമ്പോള്‍ ചേരുവരകളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments