‘ഒരുവട്ടം കൂടി’മൂലമറ്റം സെൻ്റ്.ജോർജ് യുപി സ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവ്വഅധ്യാപക-അനധ്യാപക വിദ്യാർത്ഥി സംഗമം ഡിസംബർ 27ന്

Spread the love

മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബർ 27 ന് ” ഒരു വട്ടം കൂടി ” എന്ന പേരിൽ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി മഹാസംഗമം നടത്തും .

video
play-sharp-fill

ഉച്ച കഴിഞ്ഞ് 1.15 ന് രജിസ്ട്രേഷൻ . 1.30 ന് മൺമറഞ്ഞ പൂർവാധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി ” . തുടർന്നുള്ള പൊതുസമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് ഉദ്ഘാടനം ചെയ്യും .

മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും . ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ മുഖ്യാതിഥിയായിരിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർവ വിദ്യാർഥിയും സിവിൽ ജഡ്ജിയുമായ അരവിന്ദ് ബി എടയോടി സന്ദേശം നൽകും . പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് , വാർഡ് മെമ്പർ ഉഷ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , പി. റ്റി .എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിക്കും .

മുൻ പ്രഥമാധ്യാപകർ , അനധ്യാപകർ , കലാ – സാംസ്കാരിക – സാഹിത്യ- സാമൂഹ്യ – രാഷ്ട്രീയ മേഖലകളുടെ പ്രതിനിധികളായ പൂർവവിദ്യാർഥികൾ എന്നിവർ ഓർമകൾ പങ്കുവയ്ക്കും . പൂർവാധ്യാപകരെയും ആദ്യ ബാച്ചിലെ വിദ്യാർഥികളെയും ആദരിക്കും . സ്നേഹ വിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും .