കാണാതായ പെൺകുട്ടിയെ കണ്ടു കിട്ടിയപ്പോൾ പുറത്തുവന്നത് ക്രൂര പീഡനത്തിന്റെ വിവരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചു: യുവാവ് പോക്സോ കേസില്‍ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍.
കിളിമാനൂർ പുളിമാത്ത് സ്വദേശി കിരണ്‍ (21) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.

video
play-sharp-fill

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെണ്‍കുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്.

കഴക്കൂട്ടത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തിരിച്ചുപോകും വഴി പെണ്‍കുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇതിനെ തുടർന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കായി പ്രതി എത്തിക്കുകയും തുടർന്ന് ചികിത്സയ്ക്കു ശേഷം ഇയാള്‍ തന്നെ പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ, കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ ചെങ്ങന്നൂർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പെണ്‍കുട്ടിയോട് ബന്ധുക്കള്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

ഇതോടെ സംഭവത്തില്‍ കേസെടുത്ത ചെങ്ങന്നൂർ പൊലീസ് പോക്സോ കേസാക്കി കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാളുടെ ഫോണില്‍ നിന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ് സി, എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.