ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയും മയക്കുമരുന്ന് ഫാക്ടറി മാനേജരുമായ ഡാനിഷ് മെർച്ചൻ്റ് അറസ്റ്റിൽ

Spread the love

മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയില്‍.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോംഗ്രി മേഖലയില്‍ ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഡാനിഷ്, ഇയാളുടെ കൂട്ടാളിയായ കാദര്‍ ഗുലാം ഷെയ്ഖിനൊപ്പമാണ് അറസ്റ്റിലായത്.

കേസിലെ പ്രതിയാണ് ഡാനിഷ് എന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസം മുഹമ്മദ് ആഷിക്കുള്‍ സാഹിദുള്‍ റഹ്മാന്‍, റെഹാന്‍ ഷക്കീല്‍ അന്‍സാരി എന്നിവരുടെ അറസ്റ്റോടെ ആരംഭിച്ച മാസങ്ങള്‍ നീണ്ട അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ്. നവംബര്‍ എട്ടിന് 144 ഗ്രാം മയക്കുമരുന്നുമായി മറൈന്‍ ലൈന്‍ സ്റ്റേഷന് സമീപം വെച്ചാണ് റഹ്മാനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോംഗ്രിയിലെ അന്‍സാരിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്‍സാരിയെ അറസ്റ്റ് ചെയ്യുകയും 55 ഗ്രാം മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് വിതരണം ചെയ്തത് ഡാനിഷ് മെര്‍ച്ചന്റും മറ്റൊരു കൂട്ടാളി ഖാദര്‍ ഫാന്റയും ആണെന്ന് അന്‍സാരി വെളിപ്പെടുത്തി. തുടർന്ന്, ഏതാനും ആഴ്ചകളായി മര്‍ച്ചന്റിനും ഫാന്റയ്ക്കും വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.