സ്വന്തം ലേഖകൻ
നാദാപുരം: വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു.
പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തിൽ കുളിക്കാൻ പോയി. നീന്തൽ അറിയാത്ത സൂര്യജിത് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തായ വിദ്യാർഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.
പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.