Saturday, April 25, 2026

താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റി; വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനും രൂക്ഷ വിമർശനം

Spread the love

കോട്ടയം: വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് വള്ളംകളിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനെതിരെ അതിരൂക്ഷ വിമർശനം.

video
play-sharp-fill

കോട്ടയം താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. ടൂറിസം വകുപ്പ് നേരിട്ട്, ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു വള്ളംകളി. ഒരേപോലെ വള്ളങ്ങൾക്ക് സ്റ്റാർട്ടിങ് ക്രമീകരിക്കാത്തതും ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിനിടെ കൃത്യതയില്ലാതെ ചെറുവള്ളങ്ങൾ വിട്ടതും വള്ളംകളി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതുമായിരുന്നു പ്രശ്നങ്ങൾ.

കോടികൾ മുടക്കി നടത്തിയ സിബിഎൽ അലങ്കോലപ്പെടുത്തിയതിനെതിരെ കർശന നടപടി വേണമെന്നാണ് സ‍ർക്കാർ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ശനിയാഴ്ച കൈനകരിയിൽ നടക്കുന്ന രണ്ടാം മത്സരത്തിന് മുമ്പ് നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കോട്ടയം ജില്ലാ കളക്ടറുടെ റിപ്പോർട്ടിലും സംഘാടകർക്കെതിരെ രൂക്ഷ വിമർശനമാണ്.

വിദേശ വിനോദസഞ്ചാരികളടക്കം വള്ളംകളി കാണാനെത്തിയ സ്ഥലത്താണ് മത്സരങ്ങൾ പൂർത്തീകരിക്കാതെ അടിച്ചുപിരിഞ്ഞത്. സിബിഎൽ വള്ളംകളിയുടെ ആദ്യ മത്സരം തന്നെ അലങ്കോലപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തതോടെ ടൂറിസം വകുപ്പിന് വലിയ നാണക്കേടാണുണ്ടായത്.