മൃതദേഹം സംസ്കരിക്കുന്നതിന് ന്യൂജെൻ മാർഗം: അങ്ങു സ്വിറ്റ്സർലൻഡിലാണ്: സെമിത്തേരിയിൽ ഒഴിവില്ല: ദഹിപ്പിച്ചാൽ പരിസ്ഥിതിപ്രശ്നം: വിഷയം പങ്കുവച്ച് മുരളി തുമ്മാരുകുടി
സ്വിറ്റ്‌സര്‍ലാന്‍ഡ്:
മൃതദേഹം സംസ്‌കരിക്കാന്‍ പുതുമാര്‍ഗവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വിറ്റ്‌സര്‍ലാൻഡില്‍ സെമിത്തേരികളില്‍ ഒട്ടും ഒഴിവില്ല.
പോരാത്തതിന് ഇക്കാലത്ത് മിക്കവാറും ആളുകള്‍ മരിക്കുമ്പോഴേക്കും അവരുടെ ശരീരത്തില്‍ മാറ്റിവെക്കപ്പെട്ട ജോയിന്റുകളും പേസ്‌മേക്കറും രക്തത്തില്‍ മരുന്നുകളുടെ അവശിഷ്ടങ്ങളും ഒക്കെ കാണും, ഇത് പ്രകൃതിയെ മലിനപ്പെടുത്തും.
ഇതാണ് അവരുടെ ചിന്ത. ശവ ശരീരം ദഹിപ്പിക്കുമ്പോള്‍ അതിന് വേണ്ടി വരുന്ന ഊര്‍ജ്ജം, അതുണ്ടാക്കുന്ന ഹരിത വാതകങ്ങള്‍ ഇവയാണ് അവര്‍ പ്രശ്നമായി കാണുന്നതെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതശരീരം കമ്പോസ്റ്റ് ചെയ്യുക എന്നതാണ് അവര്‍ നിര്‍ദേശിക്കുന്നത്. ചെറുതായി കൊത്തിയിട്ട് മരപ്പൂളുകളുടെ മുകളില്‍ ബോഡി വക്കുക, മുകളില്‍ കൂടുതല്‍ മരച്ചീളുകളോ കമ്പോസ്റ്റ് ചെയ്യാവുന്ന മറ്റു വസ്തുക്കളോ വയ്ക്കുക.
അതിനായി പ്രത്യേകം നിര്‍മിച്ച അറകളില്‍ ആണ് കാമ്പോസ്റ്റിങ് നടത്തുന്നത്. 50 ദിവസത്തിനകം ബോഡി കമ്പോസ്റ്റ് ആകും. അതില്‍ നിന്നും ബോഡി ജോയിന്റ് പാര്‍ട്ടുകളും പേസ്‌മേക്കറും ഒക്കെ എടുത്തു മാറ്റുക. കമ്പോസ്റ്റ് മണ്ണിനോട് ചേര്‍ക്കുക.
പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉള്ളൂ, പക്ഷെ സ്വിസ്സിലെ എണ്‍പത് ശതമാനം ആളുകളും അത് താത്പര്യപ്പെടുന്നു എന്നാണ് വാര്‍ത്ത. പരിസ്ഥിതി ബോധം കൂടിയതും മതത്തിന്റെ ആചാരങ്ങളില്‍ പണ്ടേ അത്ര വിശ്വാസം ഇല്ലാത്തതും ആയിരിക്കണം കാരണമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.