സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കോ..? നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നതായി സൂചന; സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് എ.കെ.ബാലൻ

Spread the love

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന് സൂചന.

video
play-sharp-fill

അദ്ദേഹം സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ അദ്ദേഹത്തിന് സ്റ്റേജില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം ചർച്ച ചെയ്യുമെന്നും ബാലന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല.