play-sharp-fill
ബിജെപിക്കെതിരെ സിപിഎം പുതിയ കഥകൾ മെനയുന്നത് തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം, കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ..? തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം; പരിഹാസവുമായി വി മുരളീധരൻ

ബിജെപിക്കെതിരെ സിപിഎം പുതിയ കഥകൾ മെനയുന്നത് തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം, കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ..? തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം; പരിഹാസവുമായി വി മുരളീധരൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ പിന്നീട് മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഓഫീസിൽ ചായ വാങ്ങാൻ നിർത്തിയയാളെ കോടികൾ എൽപ്പിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം. കേരള പോലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിച്ചാലും ഭാരതീയ ജനതാ പാർട്ടിക്ക് ആശങ്ക ഇല്ല. ഒരു അന്വേഷണവും ബിജെപി തടഞ്ഞിട്ടില്ല.

മുഹമ്മദ് റിയാസിന്‍റെ വിമർശനങ്ങൾക്ക് മറുപടി ഇല്ല. മുഖ്യമന്ത്രി സ്വപ്നത്തിന് വേണ്ടി ചേലക്കരയിലെ മുതിർന്ന നേതാവിനെ ഡൽഹിക്ക് നാട് കടത്തിയത് തിരിച്ചടി ആകുമോ എന്ന വിഭ്രാന്തിയാണ് റിയാസിന്. കെ രാധാകൃഷ്ണനെ ചേലക്കരയിൽ കാണാൻ ഇല്ലെന്നും വി. മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത് പവാറിന്‍റെ 100 കോടി കഥയ്ക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. പി പി ദിവ്യക്ക് എതിരായ നടപടി അടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. ജനത്തെ ഇതുകൊണ്ടൊന്നും വിഡ്ഢികളാക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു