Spread the love

 

മലപ്പുറം: മലപ്പുറം വളയംകുളത്ത് വീട് കുത്തി തുറന്ന് മോഷണം. വളയംകുളം സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു.

video
play-sharp-fill

 

ബുധനാഴ്ച രാത്രി പൊന്നാനിയിലെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലും വീട്ടിൽ നിന്ന് രണ്ട് പേർ ഇറങ്ങി ഓടുന്നതും കണ്ടത്. അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു.

 

തുടർന്ന്  വീട്ടുടമയുടെ പരാതിയിൽ ചങ്ങരംകുളം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ സഞ്ചരിച്ചതായി സംശയിക്കുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group