video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamഎല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എട്ട് മണിക്കൂര്‍ ജോലിസമ്പ്രദായം നടപ്പാക്കണം; നഴ്സിംഗ് ഇതര ജോലികളില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കണം;...

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എട്ട് മണിക്കൂര്‍ ജോലിസമ്പ്രദായം നടപ്പാക്കണം; നഴ്സിംഗ് ഇതര ജോലികളില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കണം; താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് കെജിഎൻഎ ; കെജിഎൻഎ സംസ്ഥാന പ്രസിഡന്‍റായി ടി. ഷൈനി ആന്‍റണിയെയും ജനറല്‍ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു

Spread the love

കോട്ടയം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എട്ട് മണിക്കൂര്‍ ജോലിസമ്പ്രദായം നടപ്പാക്കണമെന്ന് കെജിഎൻഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നഴ്സുമാര്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യം പല ആശുപത്രികളിലുമുണ്ട്.

1980 മുതല്‍ ഘട്ടംഘട്ടമായി ജില്ലാ ആശുപത്രിതലം വരെ എട്ടുമണിക്കൂര്‍ ജോലി നടപ്പാക്കിയെങ്കിലും അതിനുതാഴെയുള്ള സ്ഥാപനങ്ങളില്‍ ഇനിയും നടപ്പാക്കിയിട്ടില്ല. ഹോമിയോപ്പതി നഴ്സുമാരുടെ ശമ്പളത്തിലെ അപാകത പരിഹരിക്കണം.

ഉയര്‍ന്ന പ്രൊമോഷന്‍ തസ്തികകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റിലും അനുവദിക്കണം. നഴ്സിംഗ് ഇതര ജോലികളില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കണം. താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അണിചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായി ടി. ഷൈനി ആന്‍റണിയെയും ജനറല്‍ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും സമ്മേളനം തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: എന്‍. ബി. സുധീഷ്‌കുമാര്‍(ട്രഷറര്‍), കെ. പി. ഷീന, എസ്. എസ.് ഹമീദ്, എം. ആര്‍. രജനി (വൈസ് പ്രസിഡന്‍റുമാര്‍), നിഷ ഹമീദ്, എല്‍. ദീപ, ടി. ടി. ഖമറു സമന്‍ (സെക്രട്ടറിമാര്‍), അനില്‍കുമാര്‍, കെ. വി. ബിന്ദുമോള്‍ (ഓഡിറ്റര്‍മാര്‍). 53 അംഗ സംസ്ഥാന കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments