Spread the love

കൊച്ചി : മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ നടൻ ബാലയെ കാണാൻ യൂട്യൂബർ ചെകുത്താൻ എത്തി. നടന്‍ ബാല ലോക്കപ്പില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എടുക്കാനും ഫേസ്ബുക്ക് ലൈവ് നല്‍കാനുമായാണ് ചെകുത്താൻ എന്ന് വിളിക്കപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ എത്തിയത്.

video
play-sharp-fill

നേരത്തെ യൂട്യൂബര്‍ അജു അലക്സിന്‍റെ വീട്ടില്‍ ആക്രമണം നടത്തിയെന്ന പേരില്‍ ബാലയ്ക്കെതിരെ ആരോപണവും കേസും ഉണ്ടായിരുന്നു. പിന്നീട് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഏറ്റുമുട്ടിയിരുന്നു. അടുത്തിടെ അജു അലക്സ് അറസ്റ്റിലായപ്പോള്‍ ബാല അത് സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

തന്‍റെ വീടില്‍ ആക്രമണം നടത്തിയതിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിലും താന്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷത്തോളം നടപടിയൊന്നും ഉണ്ടായില്ലെന്നും. ഇപ്പോള്‍ ബാല അറസ്റ്റിലായത് കാണാന്‍ എത്തിയതാണെന്നും അജു അലക്സ് സ്റ്റേഷന്‍ പരിസരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങള്‍ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസില്‍ പ്രതികളാണ്.