കോണ്‍ക്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരുക്ക്

Spread the love

കോഴിക്കോട് : കോണ്‍ക്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം കറുത്ത പറമ്ബിലാണ് കോണ്‍ക്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അതേസമയം, എടവണ്ണയില്‍ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞും അപകടമുണ്ടായി. കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിന് അടുത്ത് നെല്ലിക്കാ പറമ്ബ് അങ്ങാടിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group