സിപിഎം പ്രവർത്തകൻ പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് നേതാക്കൾ; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; വൈകീട്ട് അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തും

Spread the love

ണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച്‌ നേതാക്കള്‍. കണ്ണൂരിലെ കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്.

video
play-sharp-fill

തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗണ്‍ഹാളില്‍ നിരവധി നേതാക്കള്‍ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി.

കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രവർത്തകർക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാർട്ടി പ്രവർത്തകരാണ് വഴിയരികില്‍ കാത്തുനിന്ന് യാത്രാമൊഴി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം. കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്.

ഇന്ന് രാവിലെ എട്ട് മണിക്കാണ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോടും തലശേരിയിലുമുള്ള നിരവധി നേതാക്കള്‍ വാഹനത്തിന് അകമ്ബടിയായിട്ടുണ്ടായിരുന്നു.

വൈകിട്ട് 5 മണിക്കാണ് ചൊക്ലിയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുക. നിരവധി നേതാക്കളാണ് തലശ്ശേരി ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.