
നിലമ്പൂര്‍: പി വി അൻവറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം.
എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു. അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്.
അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.
കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.







