ഒറ്റരാത്രികൊണ്ട് മൂന്നു ബൈക്കുകൾ കവർന്നു: തുണയായത് സിസിടിവി ദൃശ്യങ്ങൾ, പെട്രോൾ പമ്പിലെത്തിയ മൂന്നംഗ സംഘത്തെ പിടികൂടി പോലീസ്

Spread the love

 

തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

 

പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്‍റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്‍റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.

 

പരാതിയെ തുടർന്ന് പോലീസ് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പെട്രോൾ പമ്പിൽ നിന്ന്  പിടികൂടിയത്. ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group