Spread the love

ബാ ലതാരമായി എത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി നല്ലവൻ, കോക്ക് ടെയില്‍, വയലിൻ , ഡോക്ടർ ലൗ, മല്ലുസിംഗ്, ആഗസ്റ്റ് ക്ലബ്, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ദൃശ്യത്തില്‍ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാവുന്നത്.

video
play-sharp-fill

ദൃശ്യ 2 മലയാളം, തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചു. ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. സിനിമയില്‍ അത്രയ്ക്ക് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് എസ്തര്‍ . തനിക്ക് ഇണങ്ങുന്ന വ്യത്യസ്തമായ ലുക്കുകള്‍ പരീക്ഷിക്കാന്‍ എന്നും എസ്തര്‍ മുന്നിലുണ്ട്. ഗ്ലാമര്‍ ഔട്ട്ഫിറ്റിലൂടെയാണ് താരം എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ബ്രൈഡല്‍ ഗൗണില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ചൂടാക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. ജാക്ക് ആൻഡ് ജില്‍ ആണ് എസ്തറിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group