Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനവും ചേർന്ന് 147 വൃക്കരോഗികൾക്ക് നൽകി.

video
play-sharp-fill

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എം.പി അഡ്വേ.കെ ഫ്രാൻസിസ് ജോർജ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

ഡോ. അജിത്കുമാർ , (Vice Principal , MCH,KTM), ശ്രീമതി റീബ വർക്കി (കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ), ഡോ.മിനിമോൾ കുര്യൻ,ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റ് കൊടുക്കുന്നതിൽ 56 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.

തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.