video
play-sharp-fill
സുരഭി എന്ന മലയാളി നടി അന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു; അക്ഷയ് കുമാര്‍

സുരഭി എന്ന മലയാളി നടി അന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു; അക്ഷയ് കുമാര്‍

മ ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭിലക്ഷ്മി. അടുത്തിടെ ഇറങ്ങിയ ‘എആർഎം’ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടി.അതിനിടെ സുരഭിയെ കുറിച്ച്‌ മുൻപ് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും ചർച്ചയാകുന്നത്. നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ചാണ് നടൻ പറഞ്ഞത്. ‘മിന്നാമിനുങ്ങ്’ എന്ന മലയാള ചിത്രത്തിലെ മദ്ധ്യവയസ്കയായ അമ്മയുടെ വേഷം അവതരിപ്പിച്ചതിന് 2017 നാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡാണ് സുരഭിക്ക് ലഭിക്കുന്നത്.

‘ആദ്യമായി നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ ഉള്ള ഒരു അനുഭവം പറയാം. ഞാൻ അന്ന് അവിടെ ഇരുന്നപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. എന്നിട്ട് അവർ എന്നോട് പറഞ്ഞു സാർ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണെന്ന്. അവർ മലയാള സിനിമയിലെ നടിയായിരുന്നു. എനിക്ക് അവാർഡ് കിട്ടിയതില്‍ എന്നെ അഭിനന്ദിച്ചു. ആ സമയത്ത് നാഷണല്‍ അവാർഡ് കിട്ടിയ അഭിമാനത്തിലായിരുന്നു ഞാൻ.

കുറച്ച്‌ കഴിഞ്ഞ ആ നടി എന്നോട് ചോദിച്ചു, സാർ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു 135 പടങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന്. അങ്ങനെ ഞാൻ അതേ ചോദ്യം തിരിച്ചു ചോദിച്ചു. അപ്പോള്‍ ആ നടി പറഞ്ഞു ഇത് എന്റെ ആദ്യ പടമാണെന്ന്. ആദ്യത്തെ പടത്തില്‍ തന്നെ വന്ന് നാഷണല്‍ അവാർഡ് കൊണ്ടുപോയാല്‍ ഞാൻ എന്ത് പറയാനാണ്. അത് വല്ലതാത്ത ഒരു ചമ്മലാണ് എന്നില്‍ ഉണ്ടാക്കിയത്’,- അക്ഷയ് കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ വീഡിയോ വെെറലായപ്പോള്‍ പ്രതികരണവുമായി സുരഭിയും രംഗത്തെത്തിയിരുന്നു. ‘അക്ഷയ് കുമാർ സാർ എന്ന നടൻ എന്നെ ഓർക്കുന്നതില്‍ സന്തോഷമുണ്ട് എന്നും. അന്നത്തെ ആ നിമിഷം അദ്ദേഹം ഒരു ചാനല്‍ ഇന്റർവ്യൂവില്‍ പങ്കുവെച്ചതിലുള്ള അഭിമാനവും, പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ആദ്യമായി നായികയായിട്ട് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന പടമാണ് ഇത് എന്നാണ്’, – എന്നാണ് നടി വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നായിക വേഷം ചെയ്യുന്നത് മിന്നാമിനുങ്ങ് എന്ന സിനിമയിലാണ്.