ഭീതിയൊഴിയാതെ സംസ്ഥാനം; വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; പനിയെ തുടർന്ന് നാട്ടിലെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Spread the love

കാസർകോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു മണികണ്ഠൻ ജോലി ചെയ്തിരുന്നത്.

video
play-sharp-fill

ഇവിടെ നിന്ന് പനിയെ തുടർന്നാണ് നാട്ടിലെത്തിയത്. കാസർകോട് ഗവ. ജനറൽ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്.

പിതാവ്: പി. കുമാരൻ നായർ. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് നേരത്തെ ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും മരണങ്ങളുമുണ്ടായിട്ടുണ്ട്.