Spread the love

 

കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി സോണിയാണ് പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

 

വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ അഥിതി തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ടുണർന്ന മാതാപിതാക്കളും അയൽക്കാരുമാണ് പ്രതിയെ പിടികൂടിയത്.

 

പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത തന്നെയാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളിയായ സോണി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group