കള്ളപ്പണം വെളുപ്പിക്കൽ; 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10-ാം ദിനം 65 ലക്ഷത്തിന് വിറ്റു; സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്; കവടിയാറിലെ വീട് കൂടാതെ വേറെ മൂന്ന് വീടുകൾ അജിത് കുമാറിനുണ്ടെന്നും പി വി അൻവർ

Spread the love

തിരുവനന്തപുരം : വിജിലൻസ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പിവി അൻവർ.

video
play-sharp-fill

അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു. ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകൾ അജിത് കുമാറിനുണ്ടെന്നും പിവി അൻവർ പറഞ്ഞു.

സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളിൽ നിന്ന് കൈ പറ്റി.

എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസർ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേർ രേഖ കൈവശമുണ്ട്.  സോളാറിൽ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്.

എം ആർ അജിത് കുമാർ 2016 ൽ പട്ടം എസ് ആർ ഒയിൽ 33.8 ലക്ഷം രൂപയ്ക്ക് കവടിയാറിൽ ഒരു ഫ്ലാറ്റ് വാങ്ങി. സ്വന്തം പേരിൽ 2016 ഫെബ്രുവരി19 നാണ് ഫ്ലാറ്റ് വാങ്ങിയത്.

പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ലാറ്റ് വിറ്റു.  33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്.

ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണം. റെക്കോർഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിളിക്കണമെങ്കിൽ പണം എവിടുന്ന് കിട്ടി.

ഈ പണം സോളാർ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ള പണം വെളുപ്പിക്കലാണ് ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിന് ഇടയിൽ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം.

ഭീകരമായ ടാക്സ് വെട്ടിപ്പ് ഇടപാടിൽ നടന്നിട്ടുണ്ട്.  55 ലക്ഷം രൂപ വിലയുളള ഫ്ലാറ്റ് എങ്ങനെ അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷിക്കണം.

ഡോക്യുമെന്റ് പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തിയിട്ടുണ്ട്.  ഇതും വിജിലൻസ് അന്വേഷിക്കണം.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഉടൻ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി.

അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കും. എന്റെ അറിവ് പ്രകാരം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈ കാര്യം ചെയുന്നത്. പി ശശി മുന്നണിയെ പ്രതിസന്ധിയിലാക്കി.

ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ ഒരു മറയായി നിൽക്കുകയാണ് പി ശശി.

മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോയപ്പോൾ അതിന് തടയിട്ടത് പി ശശിയും അജിത് കുമാറുമാണ്.

അതിന് ശശിയും പണം വാങ്ങിയിട്ടുണ്ടാകാം. സാജൻ സ്കറിയെ സഹായിക്കുന്ന നിലപാട് അജിത് കുമാറും, പി ശശിയും സ്വീകരിച്ചിട്ടുണ്ടെകിൽ അവർ അതിലും വലിയ രാജ്യദ്രോഹികളാണ്.

കോഴിക്കോട്ട് കൊല്ലപ്പെട്ട മാമി കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമായിയുടെ എടുത്ത് എം ആർ അജിത് കുമാറിന്റെ പണം ഉണ്ടോ എന്നും അന്വേഷിക്കണം.