ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു ; അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് ദാരുണാന്ത്യം

Spread the love

കാസർഗോഡ് : വാഹനാപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെ മകൻ ജെസ്റ്റിന്‍ ( 26 ) ആണ് മരിച്ചത്.

മാലോം കാര്യോട്ട് ചാലില്‍ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. മലയോര ഹൈവെയിലെ കാര്യയോട്ട് ചാലില്‍ എട്ട് മണിയോടെയായിരുന്നു അപകടം.

ജസ്റ്റിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി.

ഷിജിയാണ് മാതാവ്. സഹോദരങ്ങള്‍ ജെറിന്‍. ജിബിന്‍.