
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപിക്കുന്നത് ? തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം, അന്വേഷണം അടുത്ത പൂരം വരെ നീട്ടിക്കൊണ്ടു പോകരുത്, കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിക്കുന്നത് ? സത്യം മൂടിവെക്കില്ല എന്ന ഉറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി
കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
അന്വേഷണം അടുത്ത പൂരം വരെ നീട്ടിക്കൊണ്ടു പോകരുത്. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഒരു കള്ളനു നേരെയാണ് പരാതി ഉയർന്നത്. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിനു നേരെ ഉയർന്ന പരാതിയിൽ ചട്ടക്കൂടിനകത്ത് നിന്നു കൊണ്ട് ജഡ്ജിയെ കൊണ്ടോ റിട്ടയേഡ് ജസ്റ്റിനെ കൊണ്ടോ അന്വേഷിപ്പിക്കണം. സത്യം മൂടിവെക്കില്ല എന്ന ഉറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Third Eye News Live
0