കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല: യുവതിക്ക് 90000 രൂപയും, 9 ശതമാനം പലിശയും നൽകാൻ ഉപഭോക്ത കോടതി

Spread the love

 

തൃശൂർ: കുറി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകാത്തതിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി നിധീന കെ എസ് സമർപ്പിച്ച ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർക്കെതിരെ വിധി വന്നത്.

video
play-sharp-fill

 

 

നിധീന 150000 രൂപയുടെ കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിന്‍റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

 

എതിർകക്ഷി സ്ഥാപനത്തിന്‍റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും അനുചിത ഇടപാടാണെന്നും തൃശൂർ ഉപഭോക്തൃ കോടതി വിലയിരുത്തി. പരാതിക്കാരിക്ക് നിക്ഷേപ സംഖ്യയായ 60000 രൂപ തിരികെ നൽകാൻ ഉത്തരവിട്ടു. മാനസികവ്യഥക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25000 രൂപ നൽകുവാനും ചെലവിലേക്ക് 5000 രൂപ നൽകുവാനും ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും വിധിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group