play-sharp-fill
വിദേശത്ത് നിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പ്രഭാത സവാരിക്കിറങ്ങിയവർ ബൈക്ക് മറിഞ്ഞ് കിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ; ഉടൻ ആംബുലന്‍സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കോഴിക്കോട്: കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് (43) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡില്‍ മുക്കടത്തും വയലില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്.

പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിലും മറ്റുള്ളവരെയും വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹിതനായ രതീഷിന് രണ്ട് മക്കളുണ്ട്.