തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റൂ ; ചികിത്സയിലിരിക്കെ നാലു വയസ്സുകാരി മരിച്ചു
സ്വന്തം ലേഖകൻ
പാനൂർ: തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള – സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽകെജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ.
Third Eye News Live
0