ഗുണ്ടല്‍പേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടം ; മൂന്ന് പേർ മരിച്ചു

Spread the love

കല്‍പ്പറ്റ: കർണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്.

video
play-sharp-fill

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടല്‍പേട്ടില്‍ പോയതായിരുന്നു കുടുംബം.

ലോറി ഡ്രൈവർ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.