
ഏറ്റുമാനൂർ: കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം ഏറ്റുമാനൂർ കെ എൻ ബി ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ പങ്കെടുത്ത കാഴ്ച പരിമിതിയുള്ള എല്ലാവർക്കും അദ്ദേഹം ഓണക്കോടിയും നൽകി.
ഭിന്നശേഷി വകുപ്പ് കമ്മീഷണർ ബാബുരാജിനെ ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു . ലയൺസ് ഗവർണർ ആർ വെങ്കിടാചലം ഓണസദ്യയും ഓണ സന്ദേശവും നൽകി മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി ഓണക്കിറ്റുകൾ വിതരണം ചെയ്തു.
കെ എഫ് ബി സംസ്ഥാന വൈസ് പ്രസിഡൻറ് ലാൽജികുമാർ മുഖ്യപ്രഭാഷണം നടത്തി.
കാഴ്ച പരിമിതി ഉള്ളവരുടെ അവകാശങ്ങളെകുറിച്ച് ഭിന്നശേഷി വകുപ്പ് കമ്മീഷണർ പിടി ബാബുരാജ് ക്ലാസ് എടുത്തു
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഏത് സമയത്തും തന്നെ വിളിക്കാവുന്ന തൻറെ ഫോൺ നമ്പറും നൽകി. ബാങ്ക് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അകാരണമായി ജയിലിൽ കിടക്കേണ്ടിവന്ന പരിപ്പ് സ്വദേശിനി സീന മോൾക്ക് ജോലി നൽകുന്നതിനുള്ള ഫെഡറേഷൻ ആവശ്യവും പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു
ലയൺസ് പി ആർ ഓ എം പി രമേഷ് കുമാർ .കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലേഖ മധു , കോട്ടയം വൈഡബ്ലിയു സി എ പ്രസിഡൻറ് സിസി കുരുവിള, ഡോ.ഗ്ലോറി മാത്യു :കെ എഫ് ബി വനിതാ ഫോറം വൈസ് പ്രസിഡണ്ട് വിജയകുമാരി , സജി മാർക്കസ് സെക്രട്ടറി ഈ എ യൂസഫ് തുടങ്ങിയവർ സംസാരിച്ചു







