Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ദുബായ്: ദുബായില്‍ സ്കൂള്‍ വിദ്യാർഥിയെ കാണാതായി. ഷാർജ പെയ്സ് ഇന്റർനാഷണല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്.

തിരുവനന്തപുരം വർക്കല സ്വദേശികളായ അനസിന്റെയും സുലേഖയുടെയും മകനാണ്. ബുധനാഴ്ച രാവിലെ ഏഴുമണിമുതലാണ് മകനെ കാണാതായതെന്ന് പിതാവ് അനസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായ് അല്‍ഖൂസിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച അബ്ദുല്‍ മാലിക് സ്കൂളില്‍ പോയിരുന്നില്ല. രാവിലെ ആരോടും പറയാതെ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കറുത്ത ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ച്‌ അനസ് ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അബ്ദുല്‍ മാലിക് പോകാൻ സാധ്യതയുള്ള ഇടങ്ങളില്ലെല്ലാം രക്ഷിതാക്കളും സുഹൃത്തുക്കളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അബ്ദുല്‍ മാലിക്കിനേക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 055 5087019, 052 4711667 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.