Spread the love

പാലക്കാട്: ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി.

video
play-sharp-fill

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ രാകേഷ്. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.

തോപ്പിൽ പലയിടത്തായി 100ലധികം കന്നാസുകൾ കുഴിച്ചിട്ടിരുന്നു. സ്പിരിറ്റ് കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.