
കടുത്തുരുത്തി : നാഷണൽ എക്സ് – സർവീസ്മാൻ കോ- ഓർഡിനേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ ഓണാഘോഷ പരിപാടിയും, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
വടുകുന്നപ്പുഴ വിമുക്തഭട ഭവനിൽ വച്ചു നടന്ന യോഗത്തിൽ മുളക്കുളം യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ വി എം പൗലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ഐസക്ക് സ്വാഗതം പറഞ്ഞു.
രാവിലെ ആരംഭിച്ച പരിപാടിയിൽ പൂക്കളമൊരുക്കൽ, കുട്ടികളുടെയും മുതിർന്നവരുടെയും കലാമത്സരങ്ങൾ, തമ്പോല, തുടങ്ങിയ മത്സരങ്ങളും നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ദുരിതബാധിതർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ള 25 ഓളം സൈനികരെ, കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ മധു പൊന്നാട അണിയിച്ചും പതക്കം നൽകിയും ആദരിച്ചു.
തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു, കാർഗിൽ യുദ്ധത്തിൽ നേരിടേണ്ടിവന്ന അനുഭവങ്ങളും, സ്വന്തം രാജ്യത്തിനുവേണ്ടി മൈനസ് ഡിഗ്രിയിൽ താഴെയുള്ള കൊടും തണുപ്പിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളും ചടങ്ങിൽ പങ്കുവെച്ചു.
കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാന വിതരണവും, ഓണസദ്യയും നടന്നു. ദേശീയ ഗാനത്തോട് കൂടി പരിപാടി അവസാനിച്ചു.







