മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ ലാത്തിയടി: കോട്ടയത്ത് ഉന്തുംതള്ളും
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി.
നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചു അബിൻ വർക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്.
എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായത്.
കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നേരിയ ഉന്തുംതള്ളും ഉണ്ടായി.
ജല പീരങ്കി പ്രയോഗിച്ചു. ഒടുവിൽ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ഇവിടെയും പോലീസ് ആത്മസംയമനം പാലിച്ചു.